---
title: "കണ്ണൂർ സ്വദേശി യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു"
english_title: " Kannur Native Drowns In Qatar Mattool Madakkara Muhammed Jasir Dead  "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379653/ kannur-native-drowns-qatar-mattool-muhammed-jasir-dead"
published_at: "2026-08-22T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89a688e0238_kannur-native-drowns-qatar-mattool-muhammed-jasir-dead.jpg"
keywords: ["Qatar Drowning", "Kannur Native Death", "KMCC Doha"]
---

# കണ്ണൂർ സ്വദേശി യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു

> **Lead Summary:** ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ മുങ്ങി മരിച്ചു. കണ്ണൂർ മാട്ടൂൽ മടക്കര സ്വദേശി മുഹമ്മദ് ജാസിർ ആണ് മരിച്ചത്.

## Article Content

ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ മുങ്ങി മരിച്ചു. കണ്ണൂർ മാട്ടൂൽ മടക്കര സ്വദേശി മുഹമ്മദ് ജാസിർ ആണ് മരിച്ചത്.

മാട്ടൂൽ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് അംഗം വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്. ഗറാഫയിലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ജാസിർ.

ഒരു മാസം മുമ്പാണ് ജാസിർ ഖത്തറിലെത്തിയതെന്നാണ് വിവരം. സഹോദരങ്ങൾ ജസീൽ, ജസ്ന.കെഎംസിസി അൽ ഇഹ്സാൻ റീപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ ഖബറടക്കും എന്നാണ് വിവരം.

മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഒരു മാസം മുൻപ് ജോലിക്കായി ഖത്തറിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാട്ടിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി നാട്ടുകാർ അറിയിച്ചു.

**English Summary:**

Kannur native drowned in Qatar. Deceased is Muhammed Jasir (24), native of Madakkara, Mattool, Kannur. He is son of Mattul Grama Panchayat 8th ward member Vattakandi Jasmiya and Poovankulath Abdul Naseer. Jasir worked at a mobile shop in Gharafa and had reached Qatar one month ago. Siblings are Jaseel and Jasna. KMCC Al Ihsan Repatriation Wing will complete formalities and body will be buried in Doha.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379653/ kannur-native-drowns-qatar-mattool-muhammed-jasir-dead)